|
ബീമാ പള്ളി:കേരള
ജനതയുടെ മൌനം മാനവികതക്ക് നേരെയുള്ള വെല്ലുവിളി ഐ.വൈ.എ
ബീമാ പള്ളിയില്‍ ആറ് മനുഷ്യ ജീവന്‍ കുരുതി
കൊടുക്കപ്പെട്ടിട്ടും കേരള ജനത തുടരുന്ന അതിഭീകരമായ മൌനം
മാനവികതക്ക് നേരെയുള്ള വെല്ലുവിളിയാണെന്ന് ഐ.വൈ.എ കേന്ദ്ര
സെക്രടരിയെറ്റ് പ്രസ്താവിച്ചു.സംഭവത്തിനു ഉത്തരവാദികളായ
പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അവരെ ജന
മധ്യത്തില്‍ വിചാരണ ചെയ്തു ശിക്ഷ നടപ്പാക്കണം. എവിടെയെങ്കിലും
ഒരില അനന്ങുംബോഴേക്കും തലനാരിഴ കീറി പോസ്റ്റ് മോര്‍ട്ടം
നടത്താറുള്ള മീഡിയകളും സാംസ്‌കാരിക നായകന്മാര്‍ എന്ന് സ്വയം
വാഴ്ത്ത്തുന്നവരും ഓടിയോളിക്കയും മീഡിയകള്‍ ആടിനെ
പട്ടിയാക്കുന്ന തങ്ങളുടെ സ്ഥിരം പല്ലവി ആവര്‍ത്തിക്കുകയും
ചെയ്തപ്പോള്‍ എല്ലാവരുടെയും സാംസ്‌കാരിക മുഖം മൂടി വീണ്ടും
അഴിന്ചു വീഴുന്നതാണ് ഇതിലൂടെ ദര്ഷിക്കാനായത്. പോലീസുകാരുടെ നര
നായാട്ടിനെ വര്‍ഗ്ഗീയ കലാപമായി ചിത്രീകരിക്കാനുള്ള തല്പര
കക്ഷികളുടെ കുല്‍സിത ശ്രമങ്ങള്‍ക്കിടയിലും ഉയര്‍ന്ന
നിലവാരത്തില്‍ സംയമനത്തോടെയുള്ള നിലപാട് സ്വീകരിച്ച ബന്ധപെട്ട
സമുദായ നേതാക്കളുടെ ഇടപെടലുകള്‍ പ്രശംസാര്‍ഹമാനെന്നു പ്രസ്താവന
തുടര്‍ന്നു.
യുവാക്കള്‍
സാമൂഹികമാറ്റത്തിന്റെ ചാലകശക്തികളാവുക: ശൈഖ് മുഹമ്മദ് കാരക്കുന്ന്

റൌദ:
മനുഷ്യജീവിതത്തിന്റെ സുപ്രധാന കാലഘട്ടമായ യുവത്വം ക്രിയാത്മകമായി
പ്രയോജനപ്പെടുത്തണമെന്നും ചരിത്രത്തില്‍ നിന്നും
പാഠമുള്‍ക്കൊണ്ടുകൊണ്ട് സാമൂഹിക മാറ്റത്തിന്റെ ചാലകശക്തിളായി
യുവാക്കള്‍ മാറണമെന്നും ജമാഅത്തെ ഇസ്ളാമി കേരള അസിസ്റന്റ് അമീര്‍
ശൈഖ്മുഹമ്മദ് കാക്കുന്ന് പറഞ്ഞു. ഐ.വൈ.എ സംഘടിപ്പിച്ച പ്രവര്‍ത്തക
സംഗമത്തില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു
അദ്ദേഹം.
സംഘടന-തര്‍ബിയത്ത്, ജനസേവനം, പൊതുസമൂഹം, കരിയര്‍, കലാകായികം എന്നീ
വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന ഐ.വൈ.എ യുടെ ഒരു
വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ വിശ്വല്‍ റിപ്പോര്‍ട്ട് സെക്രട്ടറി
റഫീഖ് ബാബു അവതരിപ്പിച്ചു. വിവിധ യൂണിറ്റുകളുടെ പ്രവര്‍ത്തനങ്ങളുടെ
അവലോകനം മള്‍ട്ടീമീഡിയ പ്രസന്റേഷന്റെ സഹായത്തോടെ ജനറല്‍ സെക്രട്ടറി
നൌഷാദ് വി.വി അവതരിപ്പിച്ചു. ചോദ്യോത്തര സെഷനില്‍ പ്രവര്‍ത്തകരുടെ
സംശയങ്ങള്‍ക്ക് ശൈഖ് മുഹമ്മദ് മറുപടി നല്‍കി. സംഘടനാ ചര്‍ച്ചയില്‍
പങ്കെടുത്തുകൊണ്ട് വിവിധ യൂണിറ്റുകളുടെ പ്രസിഡണ്ടുമാരായ മുഹമ്മദ്
സലീം(ഫഹാഹീല്‍), സാജിദ് എ.സി(അബൂഹലീഫ), അനീസ്
അബ്ദുസ്സലാം(ഫര്‍വാനിയ കനാരി), ഫൈസല്‍ കെ.വി(കുവൈത്ത് സിറ്റി),
ഫിറോസ്(ഫര്‍വാനിയ നിസാല്‍), അഫ്സല്‍ ബാബു(സാല്‍മിയ),
തൈസീര്‍(അബ്ബാസിയ), ഫിറോസ്(റിഗ്ഗയ്), ഇല്യാസ് (അങ്കാറ) എന്നിവര്‍
സംസാരിച്ചു. ഐ.വൈ.എ വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷരീഫ് പി.ടി
ചര്‍ച്ചയെ ഉപസംഹരിച്ചുകൊണ്ട് സംസാരിച്ചു. കെ.ഐ.ജി പ്രസിഡണ്ട്
ഫൈസല്‍ മഞ്ചേരി സമാപന പ്രസംഗം നടത്തി.
റൌദ ജംഇയത്തുല്‍ ഇസ്ലാഹ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച
പരിപാടിയില്‍ ഐ.വൈ.എ കേ ന്ദ്ര പ്രസിഡണ്ട് അന്‍വര്‍ സഈദ് അദ്ധ്യക്ഷത
വഹിച്ചു. റഫീഖ് ബാബു ഖുര്‍ആന്‍ ക്ളാസെടുത്തു. ജനറല്‍ സെക്രട്ടറി
നൌഷാദ് വി.വി സ്വാഗതമാശംസിച്ചു. നജീബ് വി.എസ് ഗാനമാലപിച്ചു. |